തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന് സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂര്‍ കക്കോടുള്ള പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത് പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ സുജിത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.