പന്തളം: പത്തനംതിട്ട പന്തളത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ . മലപ്പുറം സ്വദേശികളായ ഫറൂഖ്, റിയാസ് എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി പിടിയിലായത്. ഡാൻസാഫ് സംഘമാണ് വൻ ലഹരി വേട്ട നടത്തിയത്.
രാവിലെയാണ് പത്തനംതിട്ട ജില്ലാ ഡാൻസഫ് സംഘം രണ്ട് പേരെയും പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ കുളനട പനങ്ങാട് ജംഗ്ഷനിൽ വെച്ചാണ് സംഘം പിടിയിലാകുന്നത്. പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾപിടികൂടി. ഇറച്ചി മാലിന്യങ്ങൾക്ക് അടിയിൽ 36 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.