ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി സഹായകമാണ്. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങൾ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും തക്കാളിയ്ക്ക് കഴിയും. സൺ ടാൻ നീക്കം ചെയ്യാനും മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി സഹായകമാണ്.
പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അൽപം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തിന് തിളക്കം നൽകുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും മികച്ച സ്‌ക്രബാണ് ഇത്. തക്കാളിയിൽ സ്വാഭാവികമായും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. സൺ ടാൻ നീക്കം ചെയ്യാൻ മികച്ചാണ് ഈ പാക്ക്.
രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ചടുക. ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. വരണ്ട ചർമ്മം അകറ്റുന്നതിന് സഹായകമാണ് ഈ പാക്ക്. ഈ പാക്ക് മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കുകയും ചർമ്മത്തെ തിളങ്ങുന്നതാക്കുകയും ചെയ്യും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.