ഡൽഹി: കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉൾപ്പെടെ മഹിളാ ന്യായ് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. നിർധനരായ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ ധനസഹായം ലഭ്യമാക്കും.രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായ് ഫൂലെയുടെ പേരിൽ വനിതാ ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലെയും വനിതാ ഇലക്ടർമാർ, അംഗൻവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പളം വർധിപ്പിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് വനിതാ അനുകൂല പ്രഖ്യാപനങ്ങൾ നടത്തി.
കൂടാതെ നന്ദൂർബറിൽ ആദിവാസി ന്യായ് എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കായുളള പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. വനാവകാശ നിയമം ശക്തിപെടുത്തൽ, വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കൽ എന്നിവയായിരുന്നു അത്. അതെ സമയം മുംബൈയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇവ പിന്നീട് കോൺഗ്രസിന്റെ പ്രകടന പത്രികയിലേക്ക് ഉൾപ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.