പാലക്കാട്∙ ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്നു രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലാണ് ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതെ സമയം സംഭവത്തില്‍ പരാതിയുമായി മരിച്ച ഷോജോ ജോണിന്റെ ഭാര്യ ജ്യോതി. ഷോജോ ആത്മഹത്യം ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ പറഞ്ഞു.
ഇതിന് മുമ്പ് ഇങ്ങനെയൊരു കേസിലും പെട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഭാര്യക്കോ കുടുംബത്തിനോ ഇതില്‍ പങ്കില്ല എന്നും പറയുന്നുണ്ടായിരുന്നു . എന്താണ് സംഭവിച്ചത് എന്നറിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടിവരും. ഇവര്‍ എന്തെങ്കിലും ചെയ്തത് തന്നെയാണ്. അല്ലെങ്കില്‍ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്ത് സംഭവിക്കാനാണ്. അങ്ങനെ ആത്മഹത്യ ചെയ്യണമെങ്കില്‍ എന്തോരം പ്രതികള്‍ അവിടെ പോകുന്നതാണ് ജ്യോതി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.