തിരുവനന്തപുരം: പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗണ്‍സില്‍ അദ്ധ്യക്ഷയായിരുന്നു പദ്മിനി തോമസ്. ഇവരോടൊപ്പം മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് തമ്പാനൂർ സതീഷ് രാജിവെച്ചത്. പിന്നീടാണ് ബിജെപിയിലേക്ക് വന്നത്. ഡിസിസി മുൻ ഭാരവാഹികളും ബിജെപിയിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.