മുക്കം: കാരശേരി പഞ്ചായത്തിലെ വലിയപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം തള്ളി. വലിയപറമ്പ് സ്വദേശി സുബൈർ, ശ്രീധന്യ കമ്പനിക്ക് മണ്ണ് തട്ടാൻ നൽകിയ സ്ഥലത്താണ് ഇന്നലെ വൈകിട്ട് അഞ്ചോടെ രണ്ടു ടിപ്പർ ലോറികളിലായി കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം സ്ഥലമുടമ സുബൈർ സ്ഥലത്തെത്തിയപ്പോഴാണ് രണ്ട് ടിപ്പർ ലോറികൾ കണ്ടത്.
ലോഡ് എന്താണെന്ന് ചോദിച്ചപ്പോൾ മണ്ണ് ഇടാൻ വന്നതാണെന്ന് ലോറിയിൽ വന്നവർ പറഞ്ഞതോടെ സുബൈർ തിരികെ പോയി. തുടർന്ന് ടിപ്പറിൽ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യം തള്ളുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ സുബൈർ ലോറികളുടെ ഫോട്ടോ എടുത്തിരുന്നു.
തുടർന്ന് മുക്കം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറി അഷ്‌റഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ലിയ എന്നിവർ സ്ഥലത്ത് പരിശോധന നടത്തുകയും മാലിന്യം തള്ളിയവരില്‍ നിന്ന് അരലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.