കൊച്ചി: കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനം. എറണാകുളത്ത് ചേർന്ന യോത്തിലാണ് തീരുമാനമെടുത്തത്. മഹാത്മാ ഗാന്ധി, ഡോ. ലോഹ്യ എന്നിവ ആശയങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുട ഐക്യം മറ്റെന്നെക്കേക്കാളും അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്. ഇതിന്റെ പ്രാരംഭം എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾ (എസ്)ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ മുൻ മന്ത്രി സി.കെ നാണു, മന്ത്രി കെ. കൃഷ്ണൻ കുട്ടി, മാത്യു ടി. തോമസ് എം.എൽ.എ, തകിടി കൃഷ്‌ണൻ നായർ, മംഗലപുരം ഷാഫി എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










