തൃശൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനുപിന്നാലെ മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിച്ച് സുരേഷ് ഗോപി. കൊല്ലം ഭരണിക്കാവ് കുടുംബക്ഷേത്രത്തിൽ 28-ന് നടക്കുന്ന ക്ഷേത്രോത്സവത്തിൽ തന്റെ ദേവിയ്ക്കുമുന്നിൽ ഒറ്റയ്ക്കെത്തി മോഹിനിയാട്ടം അവതരിപ്പിക്കാമോ എന്നായിരുന്നു.
സുരേഷ്ഗോപിയുടെ ചോദ്യം. രാമകൃഷ്ണൻ ഇതിനു സമ്മതം അറിയിച്ചു. രാമകൃഷ്ണനെ ഫോണിൽവിളിച്ചായിരുന്നു സുരേഷ്ഗോപിയുടെ ക്ഷണം . എന്റെ നവോത്ഥാന പ്രവർത്തനം ഇങ്ങനെയാണ്. അല്ലാതെ സാമൂഹിക വിമർശനത്തിനുവേണ്ടി ജീവിക്കുന്ന ആളുകളുടെകൂടെ അണിനിരക്കാൻ പറ്റില്ല. അവരൊക്കെ എപ്പൊ തിരിഞ്ഞുകുത്തുമെന്ന് പറയാൻപറ്റില്ല’, സുരേഷ് ഗോപി രാമകൃഷ്ണനോട് പറഞ്ഞു. പ്രതിഫലം നൽകിയാണ് രാമകൃഷ്ണന് വേദി നൽകുകയെന്നും എന്നാൽ വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.