ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ തെളിവുകൾ നിരത്തി ഇ.ഡി യുടെ കസ്റ്റഡി അപേക്ഷ. ഗൂഢാലോചനയുടെ കേന്ദ്രം കേജ്‌രിവാളിന്റെ വസതിയാണെന്നും ഇ.ഡി പറയുന്നുണ്ട്. മദ്യവ്യവസായി മഗുണ്ട റെഡ്ഡി കേജ്‌രിവാളിനെ വീട്ടിലെത്തി കണ്ടു. കവിതയുമായി ഡീൽ ഉറപ്പിച്ചതായി കേജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്. കെ. കവിതയും മഗുണ്ട റെഡ്ഡിയും കേജ്‌രിവാളിനു പണം നൽകി. കേജ്‌രിവാളിനു നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി രൂപ നൽകിയതായും മഗുണ്ട റെഡ്ഡിയുടെ മകന്റെ മൊഴിയിൽ പറയുന്നു. കേജ്‌രിവാളിനെ ഇന്ന് കെ. കവിതയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും.
അതെ സമയം അരവിന്ദ് കേജ്‌രിവാളിനു നീതിപൂർണമായ വിചാരണയ്ക്ക് അവകാശം ഉണ്ടെന്നു ജർമനി പ്രതികരിച്ചു. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ഉറപ്പാക്കണമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കേജ്‌രിവാളിനെ സിബിഐയും അറസ്റ്റ് ചെയ്തേക്കും. ഇ.ഡി കസ്റ്റഡി അവസാനിച്ചാൽ സിബിഐ കസ്റ്റഡിയിലെടുക്കും. കസ്റ്റഡിയിൽ ലഭിക്കാൻ സിബിഐ അപേക്ഷ നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.