തിരുവനന്തപുരം: ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂർ ആചരിക്കണമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും വീട്ടുപകരണങ്ങളും ഒരു മണിക്കൂർ ഓഫ് ചെയ്യാമെന്നും ആഗോള താപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കുചേരാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.