തിരുവല്ല: ജനതാദൾ എസ് ദേശീയ പ്രസിഡന്റ് സി.കെ നാണുവിനെ തള്ളി കേരള ജനതാദൾ എസിന്റെ പ്രസ്താവന. ജനതാദൾ എസ് ദേശീയ നേതൃത്വവുമായി സഹകരിക്കില്ലെന്നും കേരള ഘടകം സ്വാതന്ത്രമായി നിലകൊള്ളുമെന്ന്മാണ് മാത്യു ടി യുടെ കുറിപ്പ്.
സി.കെ. നാണുവിനെ ദേശീയ പ്രസിഡന്റായി ‘വൈകിയാണെങ്കിലും’ അംഗീകരിച്ചു എന്ന നിലയിൽ നടക്കുന്ന പ്രചരണം തീർത്തും അവാസ്തവമാണ്. കേരള പാർട്ടിയോട് സഹകരിക്കുവാൻ തയ്യാറാവുന്നവരുടെ കാര്യം മുറപോലെ പരിഗണിക്കാം എന്നതിനപ്പുറം ഒരു ആശയവിനിമയവും ഞാനോ മന്ത്രി കൃഷ്ണൻകുട്ടയോ ആരോടും നടത്തിയിട്ടില്ലെന്ന് കേരള ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു.
അതേ സമയം യഥാർത്ഥ ജനതാദൾ എസ് ആയികൊണ്ട് മതേതര നിലപാട് ഉയർത്തിപിടിച്ച് ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും ശക്തമായി മുന്നോട്ട് പോവാനാണ് നാണു വിഭാഗത്തിന്റെ തീരുമാനമെന്ന് നാണുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.