വടകര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 വര്‍ഷം കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം. ഏപ്രില്‍ പത്തിന് കണക്ക് വരുമ്പോള്‍ പത്തുകോടി തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന. തൊഴിലെടുത്തവരില്‍ 89.27 ശതമാനവും സ്ത്രീകളാണ്. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴില്‍ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കി.
2023-24 വർഷത്തിന്റെ തുടക്കത്തിൽ വെറും ആറുകോടി തൊഴിൽദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ്. ഓഗസ്റ്റിൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാർ ഉള്ളതിനാൽ തൊഴിൽദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവിൽ 10.50 കോടിയായും വർധിപ്പിച്ചു.
80 വയസ്സിനുമുകളിലുള്ള 14,991 പേരാണ് കഴിഞ്ഞവര്‍ഷം തൊഴിലെടുത്തത്.2.51 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.61 വയസ്സിനും 80-നും മധ്യേയുള്ള 5.22 ലക്ഷം പേര്‍ തൊഴില്‍ ചെയ്തു. ഏറ്റവും കൂടുതല്‍പ്പേര്‍ തൊഴില്‍ ചെയ്തത് 51-നും 60-നും മധ്യേയുള്ളവരാണ്-5.27 ലക്ഷം പേര്‍.യുവത്വത്തിന്റെ പ്രാതിനിധ്യം പൊതുവേ കുറവാണ്. 18-നും 30-നും മധ്യേ പ്രായമുള്ള 1.03 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും തൊഴിലെടുത്തത് 18,765 പേര്‍. 31-നും 40-നും മധ്യേ 1.60 ലക്ഷം പേര്‍ തൊഴിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.