തിരുവനന്തപുരം∙ കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും സാമൂഹിക വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള സ്റ്റോറി സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല.
കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്. എന്നാൽ അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതിൽ സിപിഎമ്മിനു നല്ല വ്യക്തതയുണ്ടെന്നും എം.വി.ഗോവിന്ദൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.