ന്യൂഡൽഹി: തിരുവനന്തപുരം: കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനത്തോളം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയെന്നു പ്രവചനം. ജൂൺ– സെപ്റ്റംബർ കാലയളവിലെ മഴ സംബന്ധിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ആദ്യ പ്രവചനത്തിലാണ് ഈ അനുമാനം. മേയ് അവസാനം പുറത്തിറക്കുന്ന അന്തിമ പ്രവചനത്തിൽ ഇതിൽ മാറ്റം വരാം. കാലവർഷം എന്നാണ് ആരംഭിക്കുകയെന്നും മേയ് അവസാനത്തിലെ പ്രവചനത്തിലാണു പറയുക.
സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എൽ നിനോ നിലവിലുണ്ടെങ്കിലും ഇത് കാലവർഷം തുടങ്ങുന്നതോടെ തീർത്തും ഇല്ലാതാകുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ഇത് 132.7 സെന്റിമീറ്റർ മാത്രമായിരുന്നു (34% കുറവ്).
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









