ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവരിൽ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമക്കുറവ്, ഉറക്കപ്രശ്‌നം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ചിലർക്ക് ലക്ഷണങ്ങൾ പ്രകടമാകാറില്ല. എന്നാൽ ചിലർക്ക് നെഞ്ച് വേദന, നെഞ്ചെരിച്ചിൽ, കെെകൾ വേദന, ശ്വാസതടസം എന്നിവ ഉണ്ടാകാം. ഹൃദയാഘാതം എന്നു പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. പ്രധാനമായും ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ മധ്യഭാഗത്താണ് ഉണ്ടാവുക. നെഞ്ചുവേദന കൂടാതെ ശക്തമായ വിയർപ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതു കൂടാതെ തളർച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ബ്ലോക്കുകൾ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കിൽ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയ നടത്തേണ്ടി വരും.
ദിവസവും ക്യത്യമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുക, നല്ല ഉറക്കം ശീലമാക്കുക, സമ്മർദ്ദം കുറ്ക്കുക എന്നിവയൊക്കെയാണ് പ്രധാനം. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ആവശ്യമാണ്. പ്രായമനുസരിച്ചും രോഗാവസ്ഥയനുസരിച്ചുമാണ് വ്യായാമത്തിന്റെ സമയവും രീതികളും നിശ്ചയിക്കേണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.