കോഴിക്കോട് :ജില്ലയില്‍ വിവിധയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം ഉണ്ടായി . ഏഴ് ഡിഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ ഏഴ് ഡിഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ . ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില തിങ്കളാഴ്ച രേഖപ്പെടുത്തിയത് 32 ഡിഗ്രിയിലാണ് . മേയ് മൂന്നിന് 39 ഡിഗ്രിയായിരുന്നു ജില്ലയിലെ ചൂട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കോഴിക്കോട് ബീച്ച്, നഗരം, വടകര, കീഴല്‍, മേപ്പയില്‍, കൊയിലാണ്ടി, താമരശേരി, കോടഞ്ചേരി, അടിവാരം, മുക്കം, തിരുവമ്ബാടി, കുന്നമംഗലം, വാകയാട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയുണ്ടായിരുന്നു . വരുന്ന അഞ്ച് ദിവസം ജില്ലയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 15.6 മുതല്‍ 64.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് കൂടുതല്‍ സാധ്യത. മൂന്ന് ദിവസമായി ഇടവിട്ടുള്ള മഴയെ തുടര്‍ന്നാണ് ചൂടിനും വിങ്ങലിനും കുറവുണ്ടായത്.
മഴസാധ്യതയുള്ളതിനാല്‍ പകല്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വരുംദിവസങ്ങളില്‍ വേനല്‍മഴ തുടരുമെന്നതിനാല്‍ ചൂട് ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കൂടാതെ മഴയെത്തിയെങ്കിലും പുഴകളിലും കിണറുകളിലും ജനനിരപ്പ് ഉയരുന്നില്ല .
പൊതുജലാശങ്ങള്‍ ഏറെയും വറ്റിവരണ്ട അവസ്ഥയാണ് എപ്പോള്‍ ഉള്ളത് . മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമംരൂക്ഷമായി നേരിടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിതരണം കുടിവെള്ള വിതരണം തുടരുന്നുണ്ട്. ചൂട് കുറഞ്ഞതോടെ വൈദ്യുതി ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി. ഞായര്‍ രാത്രി 4680 മെഗാവാട്ടിന്റെ ആവശ്യമുണ്ടായി. ചൂട് കൂടിയ ദിവസങ്ങളില്‍ ഇത് 5797 മൈഗാവാട്ട് വരെയായിരുന്നു. ദിവസേനയുള്ള ഉപയോഗത്തിലും കുറവുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.