കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ആക്രി ഗോഡൗണ്‍ കത്തിയമർന്നപ്പോള്‍ പ്രദേശം ശ്വാസം മുട്ടിയത് മണിക്കൂറുകള്‍. നാലുമാസം മുമ്ബ് വെസ്റ്റ്ഹില്‍ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിന് സമാനമാണ് ഇന്നലെ കുറ്റിക്കാട്ടൂരും കണ്ടത്.
വെസ്റ്റ് ഹില്‍ തീപിടിത്തത്തിന്റെ ഉത്തരവാദിത്വം കോർപറേഷൻ ഏറ്റെടുത്തെങ്കിലും കുറ്റിക്കാട്ടൂരിലെ മാലിന്യകേന്ദ്രം പഞ്ചായത്തിന് പോലും അറിവില്ല ! . തിങ്കളാഴ്ച രാത്രി തുടങ്ങിയ പുകയും തീയും പൂർണമായും കെട്ടടങ്ങിയിട്ടില്ല. കുറ്റിക്കാട്ടൂരിലും പരിസരത്തും ഇന്നലെ തുറന്ന് പ്രവർത്തിച്ചത് നാമമാത്ര കടകള്‍. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്ന അവസ്ഥ. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശ ത്ത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉയർത്തുന്നത്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കുറ്റിക്കാട്ടൂരിലെ ആക്രി ഗോഡൗണിന് തീപിടിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എട്ട് അഗ്നിശമന സേന യൂണിറ്റ് തീയണയ്ക്കാൻ മണിക്കൂറുകള്‍ ചെലവിട്ടെങ്കിലും ഇന്നലെ വൈകിയും തീയും പുകയും ഉയരുകയാണ്. വേനല്‍മഴ ശക്തമായി പെയ്തിട്ടും കെടാത്ത തീ ജീവനും സ്വത്തിനും ഭീഷണയായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറ്റിക്കാട്ടൂർ സംസ്ഥാനത്തെ അറിയപ്പെടുന്ന ഫർണിച്ചർ ഗ്രാമമാണ്. ഈ മേഖലയില്‍ മാത്രം പ്രവർത്തിക്കുന്നത് അമ്ബതോളം കടകള്‍. ആയിരത്തോളം ജീവനക്കാർ. പരിസര പ്രദേശങ്ങളിലായി അടുത്തടുത്ത് നിരവധി വീടുകള്‍. എല്ലാം രണ്ടുദിവസമായി പ്ലാസ്റ്റിക് പുക വിഴുങ്ങിയ അവസ്ഥയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.