കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹികപീഡന കേസിൽ നവവധുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെയാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം പരാതിക്കാരി മൊഴിനൽകിയത് . രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് രഹസ്യമൊഴി നൽകിയത്.
കേസിൽ ഒന്നാംപ്രതി പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ ജർമനിയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടരുകയാണ്.അതേസമയം രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നതിന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്ത പന്തീരാങ്കാവ് പോലീസിലെ സിവിൽ പോലീസ് ഓഫീസർ ശരത് ലാൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ പ്രതിയാക്കിയ ശരത്‍ ലാൽ അഡ്വ. കെ.പി. മുഹമ്മദ് ആരിഫ്, പി.കെ. നീതു എന്നിവർ മുഖേനയാണ് കോഴിക്കോട് സെഷൻസ് കോടതിയിൽ അപേക്ഷനൽകിയത്. ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.അതെ സമയം രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.