വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗികബന്ധം പുലർത്തിയാൽ അകാല വാർധക്യം ബാധിക്കുമെന്നും സ്വയംഭോഗം ചെയ്ത് അമിതമായി ശുക്ലം നഷ്ടപ്പെടുത്തിയാൽ സന്താനോൽപ്പത്തി കുറയുമെന്നും കൂട്ടുകാർ പറയുന്നു. കൗമാരദശയിലാണ് ലൈംഗിക വളർച്ച പൂർത്തീകരിക്കുന്നത്. ഈ സമയത്താണ് സ്വയംഭോഗവും ആരംഭിക്കുന്നത്. തൊണ്ണൂറു ശതമാനം ആൺകുട്ടികളും അറുപതു ശതമാനം പെൺകുട്ടികളും സ്വയംഭോഗം ചെയ്യുന്നതായിട്ടാണു കണക്കുകൾ കാണിക്കുന്നത്.
വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തിയാൽ അകാല വാർധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണ്. സാധാരണ സ്വയംഭോഗത്തിൽ കൂടി കണ്ണു കുഴിയും ശരീരം മെലിയും. പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരും. ഓർമക്കുറവുണ്ടാകും. വളർച്ച മുരടിക്കും. ഭാവിയിൽ ലൈംഗികശേഷി നഷ്ടപ്പെടും. പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടും. ഗർഭിണികളിൽ ഇതുമൂലം കുഞ്ഞിന്റെ വളർച്ച മുരടിക്കും. ലൈംഗികരോഗം പിടിപെടും. പുരുഷനിൽ ശീഘ്രസ്ഖലനം സംഭവിക്കും.ഇതിനൊന്നും ശാസ്ത്രീയാടിസ്ഥാനം കാണുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.