ലൈംഗികതയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ശാസ്ത്രലോകം പഠിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനുള്ള വേദനസംഹാരി കൂടിയാകുന്നു ലൈംഗികത.
സെക്സിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം കാലറി കത്തിക്കുന്നു ഒരു സ്ത്രീ 25 മിനിറ്റ് സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്. പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണ്
രതിമൂര്‍ച്ച സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന എൻഡോര്‍ഫിനുകളും ഹോര്‍മോണുകളും നല്ല ഉറക്കത്തിനു സഹായിക്കുന്നു.
സ്ഥിരമായി സന്തുഷ്ട ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡം ഉത്പാദിപ്പിക്കുന്ന സമയം അല്ലെങ്കില്‍ പോലും ഗര്‍ഭപാത്രത്തില്‍ അണ്ഡം വളരാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ഏറെ സഹായകമാണ്. സെക്സ് ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കുഡില്‍ ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഹോര്‍മോണ്‍ സ്‌ട്രെസ് കുറച്ച് ഉന്മേഷം നല്‍കാന്‍ സഹായകമാണ്.ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.