രാത്രി വളരെ വൈകികിടക്കുകയും കൂടുതൽ സമയവും ചെലവഴിക്കുന്നത് അശ്ലീല വീഡിയോകൾ കാണുക ഇത്തരം അശ്ലീല ചിത്രങ്ങൾ കാണുമ്പോൾ ഉദ്ധാരണം കിട്ടുന്നുണ്ട് അതുകണ്ട് സ്വയംഭോഗം ചെയ്യുക ഇതൊരു സ്വഭാവദൂഷ്യം തന്നെയാണ് മാറ്റിയെടുക്കാൻ എന്തെങ്കിലും ഒരു മരുന്നോ ചികിൽസയോ ഉണ്ടോ?
ഇന്റർനെറ്റിൽ ലൈംഗികത ഏറ്റവും അധികം സേർച്ച് ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. മനുഷ്യനു സ്വാഭാവികമായും താൽപര്യമുള്ള ഒരു വിഷയമാണല്ലോ സെക്സ്. സെക്സിന്റെ ദൃശ്യാഹ്ലാദം പുരുഷന്മാരിൽ താരതമ്യേന കൂടുതലാണ്. ഈ ആഹ്ലാദം വിവാഹജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു പരമ്പരാഗത ജീവിതരീതിയിൽ. പക്ഷേ, ഇന്റർനെറ്റിന്റെ വരവോടെ തങ്ങളുടെ സ്വകാര്യതയിൽ ഇരുന്നു യാതൊരു നിയന്ത്രണവും ഇല്ലാതെ ലൈംഗികത കണ്ടു സുരക്ഷിതമായി ആസ്വദിക്കാം എന്ന നിലയിൽ നാം എത്തി. ആഹ്ലാദം ഉണ്ടാക്കുന്ന അനുഭവങ്ങൾക്ക് അഡിക്‌ഷൻ ഉണ്ടാക്കാനുള്ള സാധ്യത ചിലരിൽ കൂടുതലാണ്. അഡിക്‌ഷന് ഉള്ള പ്രവണത ഒരു പരിധിവരെ ജീവശാസ്ത്രപരമാണ്. അതിന്റെകൂടെ ചില സാഹചര്യങ്ങൾ കൂടി വന്നുചേരുമ്പോൾ ആഹ്ലാദാനുഭവങ്ങളോടുള്ള താൽപര്യം ആസക്തി എന്ന രോഗാവസ്ഥയായി പരിണമിക്കാം. സ്വാഭാവിക ലൈംഗിക ആഹ്ലാദത്തിന്റെ അവസരം ഇല്ലാതെവന്നതും, ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങളുടെ സുലഭതയും അഡിക്‌ഷനു പ്രവണതയുള്ള തലച്ചോറിൽ പ്രവർത്തിച്ചപ്പോൾ അത് ഒരു രോഗമായി മാറി എന്നു തോന്നുന്നു.
അശ്ലീല ചിത്രങ്ങൾ, കൂടുതൽ കൂടുതൽ സമയം കണ്ടാൽ മാത്രമേ ഉത്തേജനവും ഉദ്ധാരണവും ഉണ്ടാകൂ എന്ന അവസ്ഥയിലേക്ക് എത്താം. ആദ്യമൊക്കെ ഒന്നോ രണ്ടോ പെഗ് കഴിക്കുമ്പോൾ കിട്ടിയിരുന്ന കിക്ക് പിന്നീട് അഞ്ചോ ആറോ കഴിക്കുമ്പോഴേ കിട്ടൂ എന്ന അവസ്ഥ മദ്യപന്മാർക്ക് ഉണ്ടാകുന്നതുപോലെ. Tolerance എന്നറിയപ്പെടുന്ന ഈ പ്രതിഭാസംമൂലമാകും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വാഭാവിക സെക്സിൽ ഉത്തേജനം ലഭിക്കാത്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.