ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. കുക്കുമ്പർ ജ്യൂസിൽ വളരെ കുറഞ്ഞ കലോറിയാണുള്ളത്.
ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ചർമ്മത്തെ ആരോഗ്യകരവും യുവത്വമുള്ളതുമായി നിലനിർത്തുന്നു. ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനും വെള്ളരിക്ക ജ്യൂസിന് കഴിവുണ്ട്. ഉറക്കചക്രം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
കുക്കുമ്പർ ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കും. ചർമ്മത്തിലെ കറുത്ത വൃത്തങ്ങൾ കുറയ്ക്കാനും ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും ആളുകൾ കണ്ണുകളിൽ വെള്ളരിക്ക ഉപയോഗിക്കുന്നു. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. വെള്ളരിക്കയിലെ വൈറ്റമിൻ എ, സി, സിലിക്ക എന്നിവയുടെ മുടിയെ ബലമുള്ളതാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.