നടുവണ്ണൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ കീഴിലുള്ള നടുവണ്ണൂർ ജവാൻ ഷൈജ്യു ബസ് സ്റ്റോപ്പിന് സമീപം പി.പി. സണ്‍സ് പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഡീസൽ കലർത്തുന്നതായി പരാതി. മൂന്നുകിണറുകളിലാണ് ഡീസല്‍ കലർന്നത്. ഇവരുടെ കുടിവെള്ളവും മുട്ടി. ഒരു കിണറ്റിൽ വളരെയധികം ഡീസൽ അടങ്ങിയിട്ടുണ്ട്.
നാട്ടുകാർ യോഗം ചേർന്ന് കർമസമിതിക്ക് രൂപം നല്‍കി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെംബർ കെ.കെ. സൗദ (ചെയ.), സമീർ മേക്കോത്ത് (വൈസ്. ചെയ.), അശോകൻ നടുക്കണ്ടി (കണ്‍.), രാമചന്ദ്രൻ തിരുവോണം (ജോ. കണ്‍.), വി.പി. അർജുൻ (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നടുവണ്ണൂർ വില്ലേജ് ഓഫീസർ, കൊയിലാണ്ടി തഹസില്‍ദാർ, ജില്ല കലക്ടർ, നടുവണ്ണൂർ കുടുംബാരോഗ്യകേന്ദ്രം, പൊലൂഷൻ കണ്‍ട്രോള്‍ ബോർഡ്, ഇന്ത്യൻ ഓയില്‍ കോർപറേഷൻ എന്നിവിടങ്ങളില്‍ പരാതി നല്‍കാൻ തീരുമാനിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നത് നിർത്തണമെന്നും കുടിവെള്ളം മലിനമായ വീടുകളിൽ പമ്പുടമ ശുദ്ധജലം എത്തിക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു.
ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷനായി. എൻ. ആലി, ഷിജു വിഷ്ണോത്ത് പൊയില്‍, രവീന്ദ്രൻ വിഷ്ണോത്ത് പൊയില്‍, വസന്ത പുളിയത്തിങ്കല്‍, വി.പി. റിഷാദ്, മുരളി നൊച്ചോട്ട്, അസ്‌ല സമീർ, വി.പി. ധനേഷ്, രമണി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.