മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം നിക്ഷേപിച്ച് വായോധികൻ്റെ പ്രതിഷേധം. മാവൂർ മീൻമുള്ളൻ പാറ സ്വദേശി ജയകുമാറാണ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുറിയിലാണ് മാലിന്യം ചാക്ക് നിക്ഷേപിച്ചത്.
വീട്ടിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന യുസർഫീ ഈടാക്കി ശേഖരിക്കുന്ന പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡരികിൽ കൂട്ടിയിട്ടിട്ട് ദിവസങ്ങളായി. മാലിന്യ സഞ്ചികൾ കടിച്ചുകീറി തെരുവുനായ്ക്കൾ പ്രദേശമാകെ വ്യാപിക്കുന്ന അവസ്ഥയാണ്. ഇതിൽ പ്രതിഷേധിച്ച് മാവൂർ മീൻമുള്ളൻ പാറ സ്വദേശി ജയകുമാറാണ് മാലിന്യ ചാക്കുകളുമായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡൻ്റിൻ്റെ മുറിയിൽ മാലിന്യം നിക്ഷേപിച്ച് പ്രതിഷേധിച്ചത്.
ഇതിനു മുൻപും ഇത്തരത്തിൽ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചിരുന്നുവെന്നും വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരോട് നിരന്തരം പരാതികൾ പറഞ്ഞെങ്കിലും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഇവിടെ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തതെന്നും ജയകുമാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.