മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വർഷം കഠിന തടവ്. 30,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെ (24) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്
2021ൽ കാളികാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വർഷം കഠിന തടവും 20,000 രൂപ പിഴയും പോക്സോ വകുപ്പിൽ 20 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.