സുല്‍ത്താന്‍ബത്തേരി: കാറില്‍ എം.ഡി.എം.എ. വെച്ച് ദമ്പതിമാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മേപ്പാടി സ്വദേശികളായ ചൂരല്‍മല മുതിരപ്പറമ്പില്‍ വീട്ടില്‍ എം.പി. മുഹമ്മദ് അനസ്(22), മൂപ്പനാട് നത്തംകുനി മോയിക്കല്‍ വീട്ടില്‍ മിഥുന്‍ വിനയന്‍(26) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റുചെയ്തത്. മുന്‍ഭാര്യയോടുള്ള വിരോധത്താല്‍ കാറില്‍ എം.ഡി.എം.എ. വെപ്പിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ(25) സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30), ഗൂഢാലോചനയില്‍ പങ്കെടുത്ത ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബ് എന്നിവരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
ഇവരാണ് താമരശ്ശേരി സ്വദേശിയില്‍നിന്ന് മയക്കുമരുന്നായ എം.ഡി.എം.എ വാങ്ങി ബാദുഷയ്ക്ക് എത്തിച്ചുനല്‍കിയത്. അതിനായി ബാദുഷ ഇവര്‍ക്ക് പണം കൈമാറുകയും ചെയ്തിരുന്നു.
അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാര്‍ വില്‍പ്പനയ്ക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചശേഷം പോലീസിന് രഹസ്യവിവരം നല്‍കി ദമ്പതിമാരെ കുടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ദമ്പതിമാരുടെ നിരപരാധിത്വം ബോധ്യമാകുകയും കാറില്‍ എം.ഡി.എം.എ. വെച്ച മോന്‍സിയെ പിടികൂടുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









