കോഴിക്കോട്: കേരള സർക്കാർ ക്ഷീര വികസന വകുപ്പ് മുഖേന നടത്തുന്ന പദ്ധതികളുടെ ഭാഗമായി ജില്ലാ ഗുണ നിയന്ത്രണ വിഭാഗവും മണക്കടവ് ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റംല പുത്തലത്ത്, ബ്ലോക്ക് മെമ്ബർ സുജിത്ത് കാഞ്ഞോളി, ഒളവണ്ണ പഞ്ചായത്ത് മെമ്ബർ ഷാജി പനങ്ങാവില്‍ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ എൻ.ശ്രീകാന്തി, കോഴിക്കോട് സീനിയർ ക്ഷീര വികസന ഓഫീസർ സനില്‍ കുമാർ, മില്‍മ കോഴിക്കോട് പി ആൻഡ് ഐ ജില്ലാ മേധാവി പ്രദീപൻ പി.പി, കോഴിക്കോട് ഡയറി ഫാം ഇൻസ്ട്രക്ടർ അക്ബർ ഷെരീഫ്, മില്‍മ സൂപ്പർവൈസർ ഗായത്രി എന്നിവർ ക്ലാസെടുത്തു. സംഘം പ്രസിഡന്റ് പ്രദീപ് കുമാർ സി.പി സ്വാഗതവും സംഘം സെക്രട്ടറി സുജിത്ത് കെ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.