മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർനബ് ഗോസ്വാമിയെ ക്വാറൻറൈൻ സെന്ററിൽ നിന്ന് ജയിലിലേക്ക് മാറ്റി. നവി മുംബൈയിലെ തലോജ ജയിലിലേക്കാണ് അർണ്ണബിനെ മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ക്വാറൻറൈൻ സെന്ററിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് അർനബിനെ ജയിലിലേക്ക് മാറ്റാനുള്ള തീരുമാനം. ജയിൽ തടവുകാരുടെ ക്വാറന്റീന്‍ കേന്ദ്രമായ അലിബാഗിലെ മുനിസിപ്പൽ സ്‌കൂളിലാണ് അർനബിനെ പാർപ്പിച്ചിരുന്നത്.
മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അർനബ് സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് വെള്ളിയാഴ്ച രാത്രി കണ്ടെത്തി. ബുധനാഴ്ച അറസ്റ്റിലായ ഉടൻ അർനബിന്റെ ഫോൺ കണ്ടുകെട്ടി. ക്വാറൻറൈൻ സെന്ററിൽ നിന്ന് അർനബിന് എങ്ങനെ മൊബൈൽ ഫോൺ ലഭിച്ചുവെന്ന് വിശദീകരിക്കാൻ അലിബാഗ് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ”അന്വേഷണ ഉദ്യോഗസ്ഥനായ ജമീൽ ഷെയ്ഖ് റെയ്ഖാദ് പറഞ്ഞു.
“എന്റെ ജീവൻ അപകടത്തിലാണ്. കോടതിയെ അറിയിക്കൂ,” ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അർനബ് വാനിൽ നിന്ന് വിളിച്ചുപറഞ്ഞത്. ഇന്റീരിയർ ഡിസൈനറുടെയും അമ്മയുടെയും ആത്മഹത്യക്കേസിൽ പ്രതികളായ മൂന്ന് പേരിൽ ഒരാളാണ് അർനബ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









