തിരുവമ്പാടി : സ്വകാര്യ ബസ് റൂട്ട് അനുവദിച്ചിട്ടും ബസ് ഓടാത്തതിനാൽ തിരുവമ്പാടിയിലെ മലയോര മേഖലയിൽ യാത്ര ക്ലേശം രൂക്ഷം. മൂന്നുമാസം മുമ്പ് നടന്ന കോഴിക്കോട് ആർടിഒ മീറ്റിങ്ങിൽ സ്വകാര്യ ബസ്സിന് അനുമതിയായെങ്കിലും സർവീസ് തുടങ്ങണമെങ്കിൽ ഇനിയും കാത്തിരിക്കണം. തിരുവമ്പാടി – കൂമ്പാറ – നെല്ലിപ്പോയിൽ റൂട്ടിലാണ് കോഴിക്കോട് ആർടിഒ അനുമതി നൽകിയത്.
റൂട്ട് പാസായിട്ടും ടൈമിംഗ് കോൺഫറൻസ് വൈകുന്നതാണ് സർവീസിന് തടസ്സം. നിലവിൽ ഒരു കെഎസ്ആർടിസി ബസ് മാത്രമാണ് കൊടക്കാട്ടുപാറ പ്രദേശത്തേക്ക് സർവീസ് നടത്തുന്നത്. പുലർച്ചെ കൊടക്കാട്ടുപാറയിൽ നിന്നും തിരുവമ്പാടി വഴി മുക്കത്തേക്ക് സ്വകാര്യ ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ എടുക്കുന്ന സർവീസ് ജനങ്ങൾക്ക് ആശുപത്രിയിലും മറ്റും പോകാൻ ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
മറ്റൊരു ട്രിപ്പ് മുക്കത്ത് നിന്നും തിരുവമ്പാടി കൂമ്പാറ ഫാത്തിമ ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയാസപ്പെട്ടാണ് കൂമ്പാറ സ്കൂളിൽ വിദ്യാർഥികൾ എത്തിച്ചേരുന്നത്. ബസ് അടിയന്തരമായി ഓടാൻ കലക്ടറെ കാണാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.