കോഴിക്കോട്: കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ജില്ലയില്‍ ചെലവഴിച്ചത് 31.26 കോടി രൂപ. തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കരനെല്‍ കൃഷി, പച്ചക്കറി വികസന പദ്ധതി, കൂലിച്ചെലവിലെ സബ്സിഡി നല്‍കല്‍, കേരഗ്രാമം പദ്ധതി, വിത്തുതേങ്ങ ഉത്പാദനം, വിവിധ ഫാമുകളുടെ വികസനം, തെങ്ങിന്‍ തൈ ഉത്പാദനം, കുമ്മായം തുടങ്ങി ഏകദേശം മുപ്പതോളം പദ്ധതികള്‍ക്കായാണ് ഫണ്ട് വിനിയോഗിച്ചത്.
നെല്‍കൃഷിയിലേക്ക് മുഴുവന്‍ തരിശ് നിലങ്ങളേയും മടക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തരിശുഭുമി കൃഷിയോഗ്യമാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 10 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കി.
സുസ്ഥിര നെല്‍കൃഷി വികസനം, നെല്‍വയല്‍ സംരക്ഷണം എന്നിവയ്ക്കായി 30 ലക്ഷം രൂപ ചെലവഴിച്ചു. 145.20 ഹെക്ടര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷിയുടെ ഗുണം ലഭിച്ചു. 1500 -ഓളം പേര്‍ ഗുണഭോക്താക്കളായി. 28.43 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി. 558 കര്‍ഷകര്‍ പദ്ധതിയിലൂടെ തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റി. പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുക, പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്നീ ലക്ഷ്യത്തോടെ പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കി. ഇതിനായി 3.70 കോടി രൂപ ചെലവഴിച്ചു. പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തു.
കൂടാതെ പച്ചക്കറി തൈകളുടെ വിതരണം, മഴമറകളുടെ നിര്‍മാണം, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി എന്നിവയും നടപ്പാക്കി. മാര്‍ക്കറ്റ് ഡവലപ്മെന്‍റ് സ്‌കീമില്‍ 10 ലക്ഷം രൂപ കേരള അഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍ക്കായി കാക്കൂര്‍ കൃഷിഭവന് അനുവദിച്ചു. മാര്‍ക്കറ്റ് ഡവലപ്മെന്‍റ് സ്‌കീമില്‍ ആകെ 15 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പഴം, പച്ചക്കറി, പുഷ്പ കൃഷി എന്നിവയ്ക്കായി 1.17 കോടി ചെലവഴിച്ചു. 4727 പേര്‍ ഗുണഭോക്താക്കളായി. കേരഗ്രാമം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ പദ്ധതികള്‍ക്കായി 9.71 കോടി രൂപ ചെലവഴിച്ചു. നാളീകേരോത്പാദനം വര്‍ധിപ്പിക്കാന്‍ ജലസേചന പമ്ബുസെറ്റുകള്‍, തെങ്ങുകയറ്റ തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കാന്‍ തെങ്ങുകയറ്റ യന്ത്രങ്ങള്‍, എന്നിവ വിതരണം ചെയ്തു.
കൃഷിവകുപ്പിന്‍റെ പ്രധാന പദ്ധതികളൊന്നായ കേരഗ്രാമം പദ്ധതി കഴിഞ്ഞ വര്‍ഷം ജില്ലയിലെ നാല് കൃഷിഭവനുകളില്‍ നടപ്പാക്കി. ഇതോടെ ഒന്പത് കൃഷിഭവനുകള്‍ മുഖാന്തരം കേരഗ്രാമം പദ്ധതി ആരംഭിച്ചു. കര്‍ഷകന്‍റെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുന്ന ഫാം പ്ലാന്‍ പദ്ധതി നടപ്പിലാക്കിയതായും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.