ചക്ക പലരുടെയും ഇഷ്ടഭക്ഷണമാണ്. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക.
ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.ഇതിൽ വൈറ്റമിൻ എയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്. ചക്കയുടെ പുറംതൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം കാണിക്കുന്നു.
പ്രമേഹരോഗികൾ ചക്ക കഴിക്കുന്നത് ഒഴിവാക്കേണ്ടതില്ല, പക്ഷേ അതിൻ്റെ അളവ് മിതമായിരിക്കണം. പഴുക്കാത്ത ചക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചക്ക സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും ചക്ക സഹായിക്കുന്നു. ചക്ക കറിവെച്ചോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് നല്ലത്. ഇത് ഉണക്കി പൊടിച്ചെടുക്കുകയും ചെയ്യാം. ചക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറിയും കാർബോഹൈഡ്രേറ്റും കുറവായതിനാൽ ശരീരഭാരവും തടിയും കൂട്ടാതെ ശരീരത്തെ പോഷിപ്പിക്കും. കൂടാതെ നാരുകൾ നിങ്ങളുടെ വയർ നന്നായി നിറയ്ക്കുന്നു. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.