താമരശ്ശേരി: താമരശ്ശേരി, പരപ്പൻപൊയിലിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചീകരണപ്രശ്നങ്ങൾ താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം കണ്ടെത്തി.
പരപ്പൻ പൊയിലിലെ രണ്ട് ഹോട്ടലുകൾ പൂട്ടി. കുടിവെള്ള ഗുണനിലവാര പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾ ഒരാഴ്ചക്കകം പരിശോധന നടത്തി ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തി.
മാലിന്യം കൃത്യമായി സംസ്കരിക്കാത്തതിന് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച്.ഐമാരായ ഗിരീഷ് കുമാർ, നീതു, ആര്യ എന്നിവർ പങ്കെടുത്തു.
മഞ്ഞപ്പിത്തം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









