ബേപ്പൂർ: ഫിഷിംഗ് ഹാർബർ പരിസരത്ത് കഞ്ചാവ് ചെടി വളരുന്നു. ഹാർബറിൻ്റെ വടക്കുഭാഗത്തുള്ള വല നന്നാക്കുന്ന കേന്ദ്രത്തിലെ പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളരുന്നത്.
കഴിഞ്ഞ വർഷം ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ അതിഥി തൊഴിലാളികൾ ഇവിടെ കഞ്ചാവ് ചെടികൾ നട്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെടിക്ക് രണ്ടടിയോളം ഉയരമുണ്ട്.
മത്സ്യബന്ധന മേഖല സജീവമാകുന്നതോടെ ഹാർബറിൽ മയക്കുമരുന്ന് വിൽപ്പനയും സജീവമാണ്. മത്സ്യത്തൊഴിലാളികളുടെ മറവിൽ ഹാർബറിൽ മയക്കുമരുന്ന് വിൽപനക്കാർ സജീവമാണ്. ഹാർബറിൽ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒരു സീസണിലേക്കുളള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായാണ് അതിഥി തൊഴിലാളികള്‍ ഹാർബറിലേക്ക് എത്തുന്നതെന്നും പരാതിയുണ്ട്. ഹാർബറിലെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഇപ്പോഴും അപൂർണമാണ്. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും നൽകിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









