ബേപ്പൂർ: ചാലിയാറിൽ വെള്ളപ്പൊക്കത്തിൽ പുഴയോരത്ത് കെട്ടിയിട്ടിരുന്ന ഫൈബർ ബോട്ടുകൾ ഒലിച്ചുപോയി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരുപതോളം ഫൈബർ ബോട്ടുകളാണ് നിയന്ത്രണം വിട്ട് ഒഴുകിയത്. കപ്പൽശാലയ്ക്ക് സമീപം പരസ്പരം ഫൈബർ ബോട്ടുകൾ കെട്ടിയിരുന്നു. ഇവയാണ് ഒഴുകിയത്. ശക്തമായ ഒഴുക്കിൽ കരയിൽ കെട്ടിയ കയർ പൊട്ടിയതാണ് കാരണം. ഫൈബർ ബോട്ടുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ചാലിയത്ത് നിന്ന് ചെറുവള്ളങ്ങളിൽ എത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കടലിൽ പോകാതെ തുറമുഖത്തും മറ്റു പലയിടത്തും ബോട്ടുകൾ ടഗ്ഗിൽ കെട്ടി. ചാലിയം-ബേപ്പൂർ സർവീസ് വൈകുന്നേരത്തോടെ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.