കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിന്ന് തൊഴിലാളി, കുടുംബ, സ്വാന്തന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ആഗസ്റ്റ് 24ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യണം.
ഇങ്ങനെ മസ്റ്റർ ചെയ്യുന്നവരിൽ നിന്നും 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും മാത്രമേ ഫീസിനത്തിൽ ഈടാക്കുവാൻ പാടുള്ളു എന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഗുണഭോക്താക്കളിൽ നിന്നും മറ്റ് യാതൊരു തരത്തിലുള്ള അധിക ചാർജ്ജുകളും ഈടാക്കുവാൻ പാടുള്ളതല്ല.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2448451.
പി.എൻ.എക്സ്. 3161/2024
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.