താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി ചുങ്കത്തെ ബാറിന് സമീപത്തെ പഴയ ഇരുനില കെട്ടിടം പൊളിച്ചു മാറ്റി. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കെട്ടിടത്തിൽ വൻ വിള്ളലുണ്ടായി തകർന്നു വീഴാറായ നിലയിലായതിനെ തുടർന്ന് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം പോലീസ് സ്ഥലത്തെത്തി കെട്ടിടം നിലനിര്‍ത്തിയാല്‍ ദേശീയപാതയിലുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാവുമെന്നുള്ള റിപ്പോര്‍ട്ട് വിവിധ വകുപ്പുകള്‍ക്ക് നല്‍കുകയും ചെയ്‌തു.
തുടർന്ന് താമരശ്ശേരി താലൂക്ക് തഹസിൽദാർ ഹരീഷിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് അരവിന്ദൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. കെട്ടിടം ഒരു നിമിഷം പോലും പരിപാലിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് മനസ്സിലാക്കി ജെസിബി കൊണ്ടുവന്ന് കെട്ടിടം പൊളിച്ചു നീക്കി. അമ്പായത്തോട് സ്വദേശികളായ 5 പേരാണ് കെട്ടിടത്തിൻ്റെ ഉടമകൾ. കെട്ടിടത്തിൽ നിലവിൽ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.