വയനാട്: വയനാട് ദുരന്തത്തിൻ്റെ അവസാന ഇരയെ കണ്ടെത്തും വരെ ദൗത്യം തുടരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാല് ഡെപ്യൂട്ടി കളക്ടർമാരെക്കൂടി നിയോഗിച്ചു.
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം മുണ്ടക്കൈയിൽ തിരച്ചിലിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഐബോഡ് ഡ്രോണും ലോംഗ് ബൂം എക്സ്കവേറ്ററും ഉപയോഗിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.