വയനാട്ടിൽ സമാനതകളില്ലാത്ത ഒരു ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 290 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തി. ഭൂമിക്കടിയിൽ നിന്ന് ഇനിയും നിരവധി മൃതദേഹങ്ങൾ കണ്ടെത്താനുണ്ട്. മരണസംഖ്യ 300 കടക്കുമെന്നാണ് പറയപ്പെടുന്നത്. ഈ പ്രദേശത്തെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലവും അപകടത്തിൽ ഒലിച്ചുപോയി.
പാലം തകർന്നതിനാൽ രക്ഷാപ്രവർത്തനങ്ങളെല്ലാം ദുഷ്കരമായിരുന്നു. വാഹനങ്ങൾക്കും മറ്റ് സർവീസുകൾക്കും അവിടെയെത്താൻ ഏറെ ബുദ്ധിമുട്ടി. എന്നാൽ ഇപ്പോൾ അവിടെ ഇന്ത്യൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമിച്ചിട്ടുണ്ട്. ഇപ്പോൾ വാഹനങ്ങൾക്കും മറ്റും എളുപ്പം എത്താം. അതിനിടയിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ കുറിപ്പ് ശ്രീലക്ഷ്മി ആർ ഫേസ്ബുക്കിൽ ഷെയർ ചെയ്തു.“ദുരിതത്തിന് മുന്നിൽ ഊണും ഉറക്കവുമില്ലാതെ രാപ്പകൽ ജോലി ചെയ്യുന്ന നൂറുകണക്കിന് സഹോദരങ്ങളെ മറക്കാനല്ല ഈ പോസ്റ്റ്. അത്യാവശ്യ ഘട്ടങ്ങളിൽ, ശാരീരിക ക്ഷമത ആവശ്യമുള്ള സ്ഥലങ്ങളിൽ, സാങ്കേതിക പരിജ്ഞാനത്തിൻ്റെ കാര്യത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരെ പിന്നിലാക്കാൻ കഴിയും. കരസേനയുടെ ബെയ്ലി ബ്രിഡ്ജ് കൺസ്ട്രക്ഷൻ യൂണിറ്റ് മേജർ സീത ഷെൽകെ”- ഇതാണ് അവർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മേജർ സീതയുടെ ഫോട്ടോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇവരെയും ഇന്ത്യൻ സൈന്യത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരമൊരു ദുരന്ത മുഖത്തേക്ക് സൈന്യം എത്തിയെന്ന വാർത്ത കേട്ടാൽ പകുതി സമാധാനമാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










