കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളുടെയും സ്‌കൂട്ടറുകളുടെയും മറ്റും ഡിക്കിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും പണവും മറ്റും കവരുന്ന വൻ മോഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ടി.നാരായണൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെ നേതൃത്വത്തിൽ വെള്ളയിൽ പോലീസും ചേർന്ന് പിടികൂടി.
നല്ലളം പനങ്ങാട് മഠം മേക്കയിൽപറമ്പ് യാസിർ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38), വെങ്ങളം കാട്ടിൽ പീടിക വയലിൽ അഭിനവ് (20), എലത്തൂർ കാലംകോളിത്താഴം മുഹമ്മദ് അദ്നാൻ (20) എന്നിവരെയാണ് മോഷണത്തിന് പിടികൂടിയത്.
നിരവധി സ്കൂട്ടറിന്റെ താക്കോലുകളുമായി നടക്കുന്ന ഇവർ നിർത്തിയിട്ട ബൈക്കിന്റെ അടുത്തെത്തി താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. സി.എച്ച് ഫ്ലൈ ഓഫറിനടുത്ത് പി.കെ അപ്പാർട്ട്മെന്റിൻ്റെ പാർക്കിങ്ങിൽ നിർത്തിയിട്ട സ്ക്‌കൂട്ടറും, കുറ്റിച്ചിറ ബിരിയാണി സെന്ററിനടുത്ത് നിർത്തിയിട്ട സ്കൂട്ടറും, ബീച്ച് ഹോസ്പിറ്റലിനടുത്ത് പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും മോഷണം നടത്തിയത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ പേലീസിനോട് സമ്മതിച്ചു. ഉറങ്ങിക്കിടക്കുന്ന ആളുകളികളുടെ പക്കൽനിന്ന് പണവും മൊബൈൽ ഫോണും ഇവർ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങൾ പോലീസ് കണ്ടെടുത്തു.
രജീഷ് ബീച്ച് പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ചതും ബീച്ചിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും ഒന്നര ലക്ഷത്തോളം വിലവരുന്ന ക്യാമറ മോഷണം നടത്തിയതും ഇവരാണ്. പിടിയിലായവർ നിരവധി കുറ്റകൃത്യങ്ങളിലും പ്രതികളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.