കോഴിക്കോട്: ജില്ലയില്‍ കൃഷിവകുപ്പിന്‍റെ ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും. വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് പച്ചക്കറി വില്‍ക്കുക. സ്വകാര്യ കച്ചവടക്കാര്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധികവില നല്‍കിയാണ് കര്‍ഷകരില്‍നിന്ന് പച്ചക്കറി സംഭരിക്കുക.
ജൈവ പച്ചക്കറിയാണെങ്കില്‍ കര്‍ഷകരില്‍നിന്ന് 20 ശതമാനം അധികവില നല്‍കി സംഭരിച്ച് ചന്തയില്‍ 10 ശതമാനം കിഴിവില്‍ വില്‍ക്കും. 81 ഓണച്ചന്തകളില്‍ 12 എണ്ണം കോര്‍പറേഷന്‍ പരിധിയിലായിരിക്കും.പച്ചക്കായയും ചേനയുമാണ് കൂടുതല്‍ സംഭരിക്കുക. ചന്തകളില്‍ മില്‍മ, കേരള ഗ്രോ ബ്രാന്‍ഡ്, ഹോര്‍ട്ടികോര്‍പ്പ് ഉല്‍പന്നങ്ങളും ലഭിക്കും.
കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. ഹോര്‍ട്ടികോര്‍പിന്‍റെ കോഴിക്കോട്, വടകര സബ് സെന്‍ററുകളുടെ കീഴില്‍ 68 ഓണച്ചന്തയും പ്രവര്‍ത്തിക്കും. പുറമെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെതായി ആറ് കേന്ദ്രത്തിലും ഓണച്ചന്ത നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.