തൃശൂർ: ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമാ മേഖലയിൽ ഉണ്ടായ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാധ്യമങ്ങൾ വലിയ സംവിധാനത്തെ തകർക്കുകയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതെ സമയം മുകേഷിൻ്റെ കേസ് കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങൾക്ക് തീറ്റയാണ്. ആരോപണങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ്. മാധ്യമങ്ങൾ വലിയൊരു സംവിധാനത്തെ തകർക്കുകയാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ആരോപണങ്ങളുടെ രൂപത്തിലാണ് പരാതികൾ. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. കോടതി തീരുമാനിക്കും. മാധ്യമങ്ങൾ ആടിനെ തല്ലി ചോര കുടിക്കുക മാത്രമല്ല സമൂഹത്തിൻ്റെ മാനസികാവസ്ഥയെ പാടെ മറക്കുകയാണ്. സർക്കാർ കോടതിയിൽ പോയാൽ കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.