കുന്ദമംഗലം: സംസ്‌ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കോഴിക്കോട് നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യിലെ 33 കെ.വി.വൈദ്യുത സബ്‌സേ്‌റ്റഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.
കൃഷ്‌ണന്‍ കുട്ടി നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായാണ് മന്ത്രി പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്. എന്‍.ഐ.ടി. വിട്ടുനല്‍കിയ 50 സെന്റ് സ്‌ഥലത്ത് 7.97 കോടി രൂപ ചെലവില്‍ നിര്‍മിച്ച സബ്‌സേ്‌റ്റഷന്‍ എന്‍.ഐ.ടി. ക്യാംപസിന്റെയും സമീപ പ്രദേശങ്ങളായ ചാത്തമംഗലം, കാട്ടാങ്ങല്‍, മലയമ്മ, ചൂലൂര്‍ പ്രദേശങ്ങളിലും കാര്യക്ഷമമായി വൈദ്യുതി വിതരണം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അഗസ്‌ത്യമൂഴി 110 കെ.വി.സബ്‌സേ്‌റ്റഷനില്‍ നിന്ന് എത്തിക്കുന്ന വൈദ്യുതി പുതിയ സബ് സേ്‌റ്റഷനിലെ അഞ്ച് എം.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ വഴിയാണ് വിതരണം ചെയ്ുക. പതിനയായിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പി.ടി.എ.റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയരക്‌ടര്‍ അഡ്വ. വി. മുരുകദാസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ ഓളിക്കല്‍, എന്‍.ഐ.ടി. ഡയരക്‌ടര്‍ പ്ര?ഫ.പ്രസാദ് കൃഷ്‌ണ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസന്‍ നായര്‍, ചാത്തമംഗലം പഞ്ചായത്ത് മെംബര്‍ സബിത സുരേഷ്, കെ.എസ്.ഇ.ബി. ട്രാന്‍സ്‌മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ എസ.് ശിവദാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ലേഖ റാണി, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സാജു, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ യുഗേഷ് ബാബു , ചൂലൂര്‍ നാരായണന്‍, കെ.എം. ചന്തുകുട്ടി, ബാലകൃഷ്‌ണന്‍ കോയിലേരി, അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.