ചെറുവാടി: കോടികള്‍ മുടക്കി നവീകരണം നടക്കുന്ന ചെറുവാടി-കവിലട റോഡ് പ്രവൃത്തിയില്‍ ചുള്ളിക്കാപറമ്പിലെ സ്ഥലമേറ്റെടുക്കലുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു.
ചുള്ളിക്കാപറമ്പിലെ സഹകരണ ബാങ്കിനും മില്ലത്ത് മഹലിനും ഇടയിലുള്ള സ്ഥലമെടുപ്പാണ് പ്രതിസന്ധിയിലായിരുന്നത്. എന്നാല്‍, ഈ ഭാഗത്ത് ആവശ്യമായ വീതിയില്‍ റോഡ് നിർമിക്കാൻ കഴിഞ്ഞ ദിവസം നടന്ന ചർച്ചയില്‍ ധാരണയായി.
സ്ഥലമെടുപ്പ് പ്രതിസന്ധി ഒഴിയുന്നതോടെ പ്രവൃത്തി വേഗത്തില്‍ പൂർത്തിയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരെങ്കിലും ചെളി നിറഞ്ഞ ഈ റോഡിലൂടെയുള്ള യാത്രാ ദുരിതവും കരാറുകാരന്‍റെ നിസംഗതയും നാട്ടുകാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. നിലവില്‍ പ്രവൃത്തിയുടെ മെല്ലെപ്പോക്ക് കാരണം ചെറുവാടി അങ്ങാടി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നിർമാണം നടക്കുന്ന ഭാഗത്ത് വലിയ തോതില്‍ ചെളിയായതിനാല്‍ നാട്ടുകാർ കിലോമീറ്ററുകള്‍ ചുറ്റി തിരിഞ്ഞാണ് സഞ്ചരിക്കുന്നത്.
പണി ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്ബോളും ഇതുവഴിയുള്ള യാത്രക്ക് ദുരിതങ്ങള്‍ ഏറെയാണ്. റോഡ് നിർമാണത്തിന്‍റെ ഭാഗമായി പുനര്‍ നിര്‍മിക്കുന്ന ചെറുവാടി നടക്കല്‍ പാലത്തിന്‍റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് പ്രധാന പ്രശ്നം. ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന ഈ റോഡും അങ്ങാടിയും ഉയര്‍ത്തുന്നതിനാല്‍ നിരവധി കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.
രണ്ട് ദിവസമായി കനത്ത മഴ പെയ്തതോടെ അങ്ങാടിക്ക് സമീപം കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
നിരവധി വിദ്യാർഥികള്‍ പഠിക്കുന്ന ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികള്‍ക്കും അധ്യാപകർക്കും സമയത്ത് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. നേരത്തെ ഈ റോഡില്‍ സമാനമായ രീതിയില്‍ ചെളിനിറഞ്ഞതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ കരാറുകാർ ക്വാറി വെയ്സ്റ്റ് നിരത്തി താല്‍ക്കാലിക പരിഹാരം കണ്ടിരുന്നു. ബസ് കയറാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും തൊട്ടടുത്ത ചുള്ളിക്കാപറമ്പ് അങ്ങാടിയില്‍ എത്തണമെങ്കില്‍ നാട്ടുകാര്‍ക്ക് സാഹസികത കാണിക്കേണ്ട അവസ്ഥയാണ്.
പ്രദേശത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന മൂവായിരത്തിലധികം വിദ്യാർഥികളുടെ പ്രധാന സഞ്ചാര പാതയും കൂടിയാണ് ഇത്. ചെറുവാടി ഹെല്‍ത്ത് സെന്‍റർ, ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ്, സലഫി മസ്ജിദ്, മദ്രസകള്‍, ഖബർസ്ഥാൻ, തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്‍പ്പെടെ ഈ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.