വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ വയറു കുറയ്ക്കാനുള്ള പ്ലാനിലാണോ? നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ മഞ്ഞളും ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ഫൈബര്‍ അടങ്ങിയ ഇവ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നാരുകള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.