കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആന്‍ജിയോ പ്ലാസ്റ്റിയുള്‍പ്പെടെ നിര്‍ത്തി വെച്ചിട്ട് ആറു മാസം. നൂറിലധികം നിര്‍ധന രോഗികളാണ് ബീച്ച് ആശുപത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാനായി പേര് നല്കി കാത്തിരിക്കുന്നത്. സ്റ്റെന്റും ഉപകരണങ്ങളും നല്കിയ കമ്പനികള്‍ക്ക് കൊടുക്കാനുള്ള രണ്ടരകോടിയോളം രൂപ കുടിശ്ശികയായതോടെയാണ് കാത്ത് ലാബിന്റെ പ്രവര്‍ത്തനം നിലച്ചത്.
നൂറിലധികം ഹൃദ്രോഗികളാണ് ആന്‍ജിയോ പ്ലാസ്റ്റിക്കായി ബീച് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. രണ്ടര കോടി രൂപയോളം കുടിശ്ശികയായതോടെയാണ് ആന്‍ജിയോ പ്ലാസ്റ്റിക്കുപയോഗിക്കുന്ന സ്റ്റെന്റും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഏപ്രില്‍ ഒന്നു മുതല്‍ കമ്പനികള്‍ നിര്‍ത്തിയത്. നേരത്തെയുണ്ടായിരുന്ന സ്റ്റോക്ക് ഉപയോഗിച്ച് ആന്‍ജിയോഗ്രാം നടത്തിയിരുന്നെങ്കിലും വൈകാതെ അതും നിര്‍ത്തേണ്ടി വന്നു. അതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 11 കോടി രൂപയോളം മുടക്കിയാണ് ബീച്ച് ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തിക്കാതെ കിടന്നാല്‍ ലാബിലെ ഉപകരണങ്ങള്‍ കേടു വരുമെന്ന ആശങ്കയുമുണ്ട്. കാരുണ്യ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.