കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK) 2024 ലെ പ്രശസ്തമായ ഫിനാൻഷ്യല്‍ ടൈംസ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് റാങ്കിംഗില്‍ ഒമ്ബത് സ്ഥാനങ്ങള്‍ മുന്നേറി, ഏറ്റവും മികച്ച റാങ്കായ 68-ലേക്ക് ഉയർന്നു.
2023ല്‍ 77-ാം സ്ഥാനത്തായിരുന്നു. ഏഷ്യൻ ബിസിനസ് സ്കൂളുകളില്‍, IIM കോഴിക്കോട് അതിന്റെ ഫ്ളാഗ്ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (എംബിഎ)ക്ക് ഒമ്ബതാം സ്ഥാനത്ത് ഇടം നേടി. 2024ലെ ഫിനാൻഷ്യല്‍ ടൈംസ് റാങ്കിങ്ങില്‍ എക്സിക്യൂട്ടീവ് എജ്യൂക്കേഷൻ (ഓപണ്‍ എൻറോള്‍മെൻറ്) വിഭാഗത്തിലും ഐഐഎം രണ്ട് സ്ഥാനങ്ങള്‍ മുന്നേറി 70-ാം സ്ഥാനത്ത് എത്തി.
ഐ.ഐ.എം കോഴിക്കോട് ആദ്യമായി ‘കരിയർ പ്രോഗ്രഷൻ’ വിഭാഗത്തില്‍ ഗ്ലോബലി ടോപ്പ് 50ലേക്ക് എത്തുകയും, 48-ാം റാങ്കില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. 2024ലെ റാങ്കിങ്ങില്‍ 141 മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് (MiM) പ്രോഗ്രാമുകള്‍ പങ്കെടുത്തിരുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റു ജീവനക്കാരുടെയും മികച്ച പരിശ്രമമാണ് ഉയർന്ന റാങ്ക നേടാൻ സഹായിച്ചതെന്ന് ഐഐഎം ഡയറക്ടർ ദേബാശിഷ് ചാറ്റർജി പറഞ്ഞു. ഈ നേട്ടങ്ങള്‍ സ്ഥാപനത്തിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിലെ മികവിനെയും പഠനസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.