തൃശൂർ: 14 വയസ്സുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മദ്രസ അധ്യാപകന് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും. മുൻപ് പള്ളിയിലെ മത പഠന അധ്യാപകനായിരുന്ന പ്രതി, ആ ബന്ധത്തിന്റെ പേരിൽ ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.
കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. മാർച്ച് 19നും ഏപ്രിൽ 16നും ഇടയ്ക്കുള്ള ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി പിഴയടക്കാത്ത പക്ഷം 2 വർഷവും 2 മാസവും അധികം തടവ് അനുഭവിക്കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.