കുന്ദമംഗലം: വരിയട്ട്യാക്ക്-ചാത്തൻകാവ് റോഡില്‍ ചാത്തൻകാവ് ക്രഷറിന് സമീപം കലുങ്കിന് കൈവരിയില്ലാത്തതിനാല്‍ ഇവിടെ തുടർച്ചയായി അപകടങ്ങളുണ്ടാകുന്നു.
നേരത്തേ റോഡ് പണിയുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കൈവരി പൊളിച്ചുനീക്കുകയായിരുന്നു. എന്നാല്‍, റോഡ് പണിക്ക് ശേഷം റോഡിന്റെ ഇരു ഭാഗത്തുമുള്ള കൈവരികള്‍ പുനഃസ്ഥാപിച്ചില്ല. ഇവിടെ സൂചന ബോർഡുമില്ല. റോഡില്‍ ഇറക്കമുള്ള സ്ഥലമായതിനാല്‍ വാഹനങ്ങള്‍ വേഗത്തില്‍ വരുന്നത് അപകടസാധ്യത കൂട്ടുന്നു. ആഴ്ചകള്‍ക്ക് മുമ്ബാണ് ഓട്ടോ കലുങ്കിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റത്. മറ്റൊരു അപകടത്തില്‍ ഗുഡ്സ് ഓട്ടോക്കാരനും സാരമായി പരിക്കേറ്റിരുന്നു.
പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള റോഡായതിനാല്‍ അവരെ വിളിച്ച് കലുങ്കിന് കൈവരികള്‍ സ്ഥാപിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ റോഡ് പണിയുടെ കരാറെടുത്ത കമ്ബനിയാണ് കൈവരി സ്ഥാപിക്കേണ്ടത് എന്നാണ് അവർ പറഞ്ഞതെന്ന് സ്ഥലത്തെ വാർഡ് മെംബർ സി.എം. ബൈജു പറഞ്ഞു. എന്നാല്‍, കരാറുകരോട് സംസാരിച്ചപ്പോള്‍, എസ്റ്റിമേറ്റില്‍ കൈവരി സ്ഥാപിക്കാനുള്ള കരാറില്ല എന്നാണ് മറുപടി. കലുങ്കിന് എത്രയും വേഗം കൈവരികള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.