പാഴൂർ : മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്തി ആരോഗ്യപരമായ ഒരു ജനതയെന്ന ലക്ഷ്യം മുൻനിർത്തി റിട്ട. സൈനിക ഉദ്യോഗസ്ഥനായ ശ്രീ. സ്വലാഹുദ്ധീൻ തുടക്കം കുറിച്ച ‘മെക് സെവൻ’ പുലർകാല വ്യായാമ കൂട്ടായ്മയ്ക്ക് പാഴൂരിൽ തുടക്കമായി.
എയ്റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ധ്യാനം, ഫെയ്സ് മസാജ് എന്നീ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ‘മെക് സെവൻ’.
മേഖലാ കോ-ഓർഡിനേറ്റർ നൗഷാദ് ചെമ്പ്ര ഉദ്ഘാടനം ചെയ്തു. എഴുപതിലധികം പേർ പങ്കെടുക്കുന്ന ദിനാചരണത്തിൽ യൂണിറ്റ് കോർഡിനേറ്ററായി അനീസ് എം.കെയെ തിരഞ്ഞെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.